Monday, 2 July 2018

നിനക്കെഴുതുമ്പോള്‍ .

കാത്തിരിപ്പ് .

നിനക്കെഴുതാനായിരുന്നു,
അന്ന് വാക്കുകൾക്കാായി
കാത്തിരുന്നത് .
ഒരു കടലങ്ങനെ
മനസ്സിലിരമ്പുന്നുണ്ടാവും ,
ഒരു കൊടും കാറ്റ്
ചുരമാന്തുന്നുണ്ടാവും .
ഹൃദിസ്ഥമായ
വാക്കുകളിലൊന്നും
അതൊതുങ്ങില്ല .
സ്വപ്നങ്ങളും ,
മോഹങ്ങളും ,
പൂക്കളായി സുഗന്ധം
പരത്തി അങ്ങനെ ,
വിരിഞ്ഞു നില്‍ക്കും ,
വരച്ചു ചേര്‍ക്കാന്‍ .
നിറം കെട്ട വാക്കുകള്‍,
മരിച്ച പോയ വാക്കുകള്‍ കടലാസുതുണ്ടുകളില്‍
ചിതറിക്കിടക്കും .
ഹൃദയം കടലാസു
കീറിലേക്ക് പകര്‍ത്താനാവില്ല ,
പ്രണയം വരച്ചു വെക്കാന്‍ അക്ഷരങ്ങള്‍ക്കാകില്ല .

ഗോപിനാഥ്കെ.

No comments:

Post a Comment