Monday, 2 July 2018

ഇനിയും മരിക്കാതെ .

നമ്മളല്ലേ മരിച്ചു പോയുള്ളു
നീയും ഞാനും ജീവിച്ചിരിപ്പില്ലേ ,
അതു കൊണ്ടല്ലേ
നീയും ഞാനും തനിച്ചായിപ്പോകുന്നത് ,
ഇപ്പോഴും ഒര്‍മ്മകളില്‍
മുഖം പൂഴ്ന്നു പോകുന്നത് .

അതു കൊണ്ടല്ലേ നാം നടന്നു
തീര്‍ന്ന വഴികള്‍ പിന്നേയും നിന്നിലും , 

എന്നിലും നീണ്ടു കിടക്കുന്നത് ,നടക്കാന്‍ നമ്മളില്ലന്നല്ലേയുള്ളു .

കാത്തിരുന്ന നിമിഷങ്ങളിപ്പോഴും
എന്നിലൂടേയും നിന്നിലൂടേയും ഒഴുകുപ്പോകുന്നില്ലേ ,
നമ്മളില്ലന്നല്ലേയുള്ളു .

നാമിരുന്ന മരത്തണല്‍ ,
നാം നട്ടു നനച്ചു
വളര്‍ത്തിയ സ്വപ്നങ്ങള്‍
പൂത്ത കാടുകള്‍ ,
നാമ്മളോതിയ കനലായ്
പൊള്ളുന്ന വാക്കുകള്‍ ,
എന്നേയും , നിന്നേയും വന്നു പൊതിയുന്നില്ലേ ?
നമ്മളില്ലെന്നല്ലേയുള്ളു.

വഴിയരികിലെ വാക മരംപൂക്കള്‍ വീണ് ചുവന്നു തുടുത്ത വഴികള്‍,തഴുകിക്കടന്നു പോകും ഇളം കാറ്റ് 

കാത്തിരിപ്പല്ലേ ,നാം പോകുന്നില്ല എന്നല്ലേയുള്ളൂ .

നമ്മെപ്പോലെ നമ്മുടെ
ഓര്‍മ്മകളും മരിച്ചു
പോയിരുന്നെങ്കിലോ ?
എങ്കില്‍ എത്ര മുന്‍പേ നീയും
ഞാനും നമ്മെപ്പോലെ
മരിച്ചു പോയേനേ .

No comments:

Post a Comment