Monday, 2 July 2018

ചുവന്ന പൂക്കള്‍ .

ചുവന്ന പൂക്കളാണ് നിറയെ,
പല പേരുകളില്‍
നിരാശയുടെ
ആഴങ്ങളിലേക്ക്
പതിക്കുമ്പോഴും
കണ്ണില്‍ പ്രതീക്ഷയുടെ
നക്ഷത്രങ്ങളായി
മിന്നി നില്‍ക്കുന്നതാണ്
ചെമ്പരത്തി .
അകന്നു
പോവുമ്പോഴും
ചേര്‍ത്തു
നിര്‍ത്താന്‍
ഓര്‍മ്മകള്‍ക്ക്
നല്‍കിയ പേരാണ് ചെത്തി .
പ്രണയം
അതിന്‍റെ
ആഴങ്ങളില്‍
വിരിയിച്ചെടുക്കുന്നതാണ്
ഗുല്‍മോഹര്‍ .
കരുതി വെച്ച്
കാത്തിരുന്ന്
നിനക്കു നല്‍കിയത്
റോസാ പൂക്കള്‍ .
നീ വലിച്ചെറിഞ്ഞ
റോസാപ്പൂവിന്‍റെ 
വാടിക്കരിഞ്ഞ
ഇതളില്‍ നിന്നാണ്
കണ്ണുനീരുണ്ടായത് .
കണ്ണീരിന് തിമിര്‍ത്ത്
പെയ്യാനാണ്
രാത്രിയുണ്ടായത് .
കണ്ണീര്‍ മഴക്കിടയിലാണ്
കൊള്ളിയാന്‍
മിന്നുന്നതും
ദിഗന്ധങ്ങള്‍
പൊട്ടുമാറുച്ചത്തില്‍
സ്വപ്നങ്ങള്‍ വിരിയുന്നതും .
ഓര്‍മ്മകള്‍
നഷ്ടമായി വിരിയുന്ന
പുലരിയിലാണ്
പിന്നെയും
ജീവിതം തുടങ്ങുന്നത് .

No comments:

Post a Comment