അതേപോലെ
തിരിച്ചു വരാനിടയില്ലൊരിക്കലും
കൊഴിഞ്ഞു വീഴുന്നതെല്ലാം
ഞെട്ടില്‍
വീണ്ടും വിരിഞ്ഞു നില്‍ക്കാത്തതു പോലെ
തിരിച്ചു വരില്ലയെന്നാകിലും ഒന്നും
മറന്നു പോകില്ലൊരിക്കലും .
നിലാവലയായ് ,കാറ്റിന്‍റെ
കൈകളില്‍ പറന്നു പോയെന്നാകിലും
നിനവിന്‍റെയോരങ്ങളില്‍
ഓര്‍മ്മകള്‍ മായാതെ തങ്ങി നില്‍ക്കും
കനവുകളില്‍ പൂത്തതും
സ്വപ്നങ്ങളായ് നിറഞ്ഞതും
സഫലമായില്ലയെങ്കിലും
മായാതെയെന്നും മനസ്സിലില്ലേ
പിരിയാതെയിന്നും അരികിലില്ലേ
വിജനാമാം വഴിയിലെ
മരച്ചുവട്ടില്‍ ഇടിവെട്ടിപ്പെയ്യുന്ന
മഴമുത്തു മണികളില്‍
കുളിരേറ്റു തമ്മില്‍ നാം ചേര്‍ന്നു
നില്‍ക്കേ
എന്‍ നെറ്റിയില്‍ പതിഞ്ഞൊരു
നനവിന്‍റെ ചുംബനം
ഇന്നും മഴത്തുള്ളികള്‍
ചുറ്റം പെയ്തു പെയതു നിറയവേ
കുളിരില്‍ വന്നു പൊതിയുന്നു പിന്നേയും
നെറ്റിയില്‍ പൊള്ളുന്നൊരു ചുംബനം
മറഞ്ഞു പോകില്ലൊന്നും
ഓര്‍മ്മയില്‍ തെളിയുന്ന ചിത്രങ്ങളായ്
പെയ്യാതെ പെയ്തും നനയാതെ
നനഞ്ഞും മനസ്സിന്‍റെയുള്ളില്‍
നീയായെന്നും ചിരിച്ചു നില്‍ക്കും