പ്രണയമല്ല .
ഒരു കഥാ സമാഹാരത്തിന്‍റെ
പേരാണത് .
അതിനപ്പുറത്തേക്കും
ആര്‍ത്തലമ്പുന്നൊരു
കനലാണത് .
ഏതു മിഴിയിലും
ചിലപ്പോഴെല്ലാം
ഇറ്റുവീഴുന്നൊരു
കണ്ണുനീര്‍ കണമായി .
അതു തുടച്ചു കളഞ്ഞ്
വീണ്ടും പ്രകാശത്തിന്‍റെ
നാളമായി .
ഒരു തലോടലായി ,
സ്നേഹതീരമായി
കരുതലായി
ചിലപ്പോഴൊരു കാത്തിരിപ്പായി
വിവിധയിടങ്ങളില്‍
നമ്മുടേതായി ,മറ്റുള്ളവരുടേതായി
നാം കണ്ടു മുട്ടുന്നു .
നമ്മെ ബാധിക്കാത്ത വിധം
പ്രണയരഹിതരായിക്കഴിഞ്ഞ
നമുക്കെന്ത് പ്രണയം .
ഗോപിനാഥ് കെ .