പലസ്തീന്‍
ചോര കിനിയുന്നൊരിടം
അനാഥമാക്കപ്പെട്ടവരുടെ
നാട് .
സ്വന്തം മണ്ണില്‍
കുടിയിറക്കപ്പെട്ടവരുടെ
പ്രതീക്ഷയുടെ
പേര് .
മരിച്ചു വീഴുമെന്നുറപ്പായിട്ടും
പൊരുതി നില്‍ക്കുന്നവരുടെ
മണ്ണ് .
ജീവനില്‍ തുളച്ചു കയറുന്ന
വെടിയുണ്ട പോലും
ശിഥിലമാകുന്ന
കല്ലേറുകളുടെ
പിഴയ്ക്കാത്ത
ഉന്നം .
ജനാധിപത്യബോധത്തിനും ,
പൗരാവകാശത്തിനും നീതിക്കും
അപ്പുറം മരണത്തിലേക്ക്
വലിച്ചെറിയപ്പെട്ടൊരു ജനത.
ഏതു നിമിഷവും
അവസാനിച്ചു പോകാവുന്നൊരു
ജീവിതം .
വെടിയുണ്ടയില്‍
തുളയുന്നൊരു
കുഞ്ഞു തലച്ചോറ് .
ഒരമ്മയുടെ
ചിതറുന്ന നെഞ്ചകം .
ചോരകിനിയുന്നിടം ,
ചാവുനിലം .
നരനായാട്ടിന്‍റെ
ഉന്മാദ താളം .
ഇസ്വായേലിന്‍റെ
ഭീകരമുഖം .
പലസ്തീന്‍
തളരാത്ത
പോരാട്ടത്തിന്‍റെ വീറ് ,
ലോകത്തിനു മുന്നില്‍
ഗോപിനാഥ് കെ