വെളുത്തവന്‍റെ
കാല്‍മുട്ടിലമര്‍ന്ന്
തറയിലരഞ്ഞ്
നിശ്ചലമാകുന്നത്
കരളുറപ്പോടെ
കണ്ടു നില്‍ക്കുക.
അതിരുകളില്ലാത്ത
സ്വാതന്ത്ര്യത്തിന്‍റെ
ഗീഥികള്‍ പാടി
സമ്പത്തിലാറാടി
ലോകപ്പോലീസിന്‍റെ
ബൂട്ടുകള്‍
അമരുന്നത് ഭൂമിയുടെ
നെറുകിലാണ് .
ചവിട്ടി മെതിക്കുന്നത്
കറുത്തവന്‍റെ
സ്വപ്നങ്ങളാണ് .
തെരുവുകള്‍ക്ക്
തീ പിടിക്കുന്നുണ്ട്
കണ്ണുകളില്‍ രോഷം
ചുവക്കുന്നുണ്ട് ,
തൊണ്ടകളലറുന്നുണ്ട്
ഇന്‍ക്വിലാബ് സിന്ദാബാദ്
No comments:
Post a Comment