Monday, 2 July 2018

മാലിന്യം .

കെട്ടിക്കിടന്ന ഓടകളെല്ലാം കെട്ടു പൊട്ടിച്ചൊഴുകുന്നു . സ്വയം വൃത്തിയാകാന്‍ , വീട് ശുചിയാക്കാന്‍ , ഓടകളിലും റോഡരുകിലും തള്ളിയ മാലിന്യങ്ങള്‍ , റോഡിലൂടെ പരന്നൊഴുകുന്നു . സഹിക്കാനാവാത്ത ദുര്‍ഗ്ഗന്ധവുമായി . വൃത്തിയും വെടിപ്പുമായി , വന്നവരെല്ലാം പുറത്തിറങ്ങാനാവാതെ കയറി നില്‍ക്കുകയാണ് . തൊടിയിലും വെളിയിറമ്പുകളിലും തള്ളി , രൂപം കൊണ്ട , പ്ലാസ്റ്റിക്ക് കുന്നുകളും , മാലിന്യ മലകളും ചിതറിയൊഴുകി , വഴിയിലും, വയലിലും , പറമ്പിലും മുറ്റത്തും വന്നു നിറയുന്നു . ഇന്നലെ വഴിയരുകിലേക്ക് വലിച്ചെറിഞ്ഞ മാലിന്യം ഇന്ന് ആ വീട്ടിലേക്കു തന്നെ തിരിച്ചു വരുന്നു വീടിനകത്തേക്കും കപട ശുചിത്വ ബോധത്തിനകത്തേക്കും , അത്, കയറി വരാതിരിക്കില്ല . കാരണം , മഴ തിമിര്‍ത്തു പെയ്യുക തന്നെയാണ്

No comments:

Post a Comment