Monday, 2 July 2018

മരമാവണം .

തനിച്ചാവുമ്പോള്‍
നീയൊരു മരമാവണം .
പടര്‍ന്നു പന്തലിച്ച ഇല നിറഞ്ഞ , ശാഖോപശാഖകളായി പിരിഞ്ഞ 
ഒത്ത തായ് തടിയുള്ളൊരു മരം 
ആഴങ്ങളില്‍ വേരുകളാഴ്ത്തി
ഭൂമിയെ ചുറ്റി വരിഞ്ഞ ഒരു വന്‍ മരം തണുത്ത കാറ്റിന്‍തണലായി കത്തുന്നവെയിലിന് കുടയായി ,മഴയേറ്റു വാങ്ങി പിന്നെ മരം പെയ്യുന്ന കുളിരാവണം പക്ഷികള്‍ക്ക്കൂടൊരുക്കന്‍ ചില്ലകള്‍ നല്‍കി ചില്ലകളൊക്കെപൂക്കളാല്‍ പഴങ്ങളാല്‍നിറഞ്ഞു നില്‍ക്കണം

കണ്ണുകള്‍ കൊണ്ട് വസ്ത്രങ്ങളഴിച്ചു നഗ്നയാക്കുന്ന ,കൂര്‍ത്ത നോട്ടങ്ങളില്‍,ഒളിഞ്ഞു നോട്ടങ്ങളില്‍ കമ്പുകളാഴ്ത്തണം ,കാമം മൂത്ത് തുടലുപൊട്ടിച്ച് പാഞ്ഞടുക്കുന്ന  കാളക്കൂറ്റനെ ,നിന്‍െറ വേരുകളില്‍വരിഞ്ഞു ചുറ്റി ഭൂമിയുടെ കാണാക്കയങ്ങളിലേക്കാഴ്ത്തി നിത്യശാന്തി നല്‍കണം .അനുമതിയില്ലാതെ

ചുറ്റിപ്പിണയാനായുന്ന കൈകളെ കൊമ്പില്‍ കൊരുത്ത് കാറ്റിന്‍ ചിറകില്‍ പറഞ്ഞയക്കണം .

പ്രണയ നാട്യങ്ങളിലൊന്നും ആടിയുലയരുത് ,ചതിക്കാനായ്
സ്നേഹത്തോടെ നീട്ടുന്ന കൈകളില്‍
ചേരരുത് ,
ഏതു കൊടുംകാറ്റിലും വേരുകള്‍ പറിഞ്ഞു പോകരുത്
തനിച്ചാവുമ്പോള്‍ നീയൊരു
മരമാവണം .

No comments:

Post a Comment