Monday, 2 July 2018

പന്തുകളി .

കാല്‍പന്തു കളി കളിക്കാതിരിക്കാനുമുള്ളതാണ് . അതു കൊണ്ടാണ് , ഇസ്രായേലിനു പൊള്ളിയത് . അര്‍ജന്‍റീന ഇസ്രായേലിന്‍റെ ചെകിട്ടത്തടിക്കുമ്പോള്‍ അത് കൊള്ളുന്നത് അമേരിക്കക്കാണ് . അമേരിക്കക്ക് ദാനം, കൊടുക്കാനുള്ളതല്ല ജറുസലേമെന്നത് , പൊരുതുന്നവര്‍ക്കുള്ള കയ്യൊപ്പാവുന്നത് , അതുകൊണ്ടാണ് . ജറുസലേം , അടിച്ചോടിച്ചവര്‍ക്ക് ഭൂതകാലം ഓര്‍ത്തെടുക്കാനുള്ള വര്‍ത്തമാനത്തിന്‍ ഓര്‍മ്മപ്പെടുത്തലും , പലസ്തീനിന്‍റെ തലസ്ഥാനവുമാണ്. പലസ്തീന്‍ ജനതയെ അടിച്ചോടിച്ച് ആ ഗ്രാമം ഇടിച്ചു നിരത്തി നിര്‍മ്മിച്ച മൈതാനം കളിക്കാനുള്ളതല്ലെന്നും , പുറത്താക്കപ്പെട്ട ജനതയയുടെ തിരിച്ചു വരവിന്‍റെ പ്രതീകമാണെണെന്നും , കളിക്ക് തയാറാകാതെ അര്‍ജന്‍റീന ഓര്‍മ്മപ്പെടുത്തുമ്പോള്‍ , കളിക്കാതിരിക്കുന്നതും , ഒരു പോരായി മാറുന്നുണ്ട് . ലോകത്തെ വിറപ്പിച്ച ഏകാധി പതികള്‍ പോലും തോറ്റു പോകുന്ന ചില നിമിഷങ്ങളുണ്ട് . ആയുധങ്ങളൊന്നു മില്ലാതെ നിവര്‍ന്നു നില്‍ക്കുന്ന നട്ടെല്ലിനു മുന്നില്‍, ചൂളിപ്പോവുന്ന സന്ദര്‍ഭങ്ങളുണ്ട് . അതുകൊണ്ട് ജറുസലേം പലസ്തീനിന്‍റെ തലസ്ഥാനമായെന്നല്ല , തലസ്ഥാനമാകും , എന്നാണ് . ഇഷടം ബ്രസീലാണ് , എന്നാലും അര്‍ജന്‍റീനയെ ചേര്‍ത്തു പിടിക്കുന്നു . മെസ്സിക്കൊരു ലാല്‍സലാം .

No comments:

Post a Comment