നീയൊന്നും
മിണ്ടാതായിരിക്കുന്നു ,
അതുകൊണ്ട് ,
ഞാനും .
പരസ്പരം കാണാനും തോന്നാതായിരിക്കുന്നു .
കണ്ടാല്‍
ചിരിക്കാതായിരിക്കുന്നു ,
നാം പരിഷ്കൃതരായിരിക്കുന്നു . മിണ്ടീലേലും ,
കണ്ടില്ലേലും ,
ഒന്നുമില്ലെന്നായിരുക്കുന്നു ,
നമുക്ക് പരസ്പരം വിശ്വസിക്കാമെന്നായിരിക്കുന്നു .
കാരണം,
വിചാരങ്ങളേയും
വികാരങ്ങളേയും
നമുക്ക്
നിയന്ത്രിക്കാമെന്നായിരിക്കുന്നു . ജീവനുണ്ടെങ്കിലും
നാം
മരിച്ചവരെപ്പോലെയായിരിക്കുന്നു . അതുകൊണ്ട് ,
ജീവിച്ചിരിക്കുന്നവരുമായി
ഇതിനൊരു ബന്ധവുമില്ല .
ഇനി അങ്ങനെ
ആര്‍ക്കെങ്കിലും
തോന്നുന്നുവെങ്കില്‍
വെറും യാദൃശ്ചികം .
No comments:
Post a Comment