Monday, 2 July 2018
ഭൂമി .
ഇവിടെയൊരു
കാടായിരുന്നു ,
ഒരു നീരരുവിയുണ്ടായിരുന്നു.
മരങ്ങള്‍ പൂത്തും ,
കായ്ചും
പക്ഷികള്‍ക്കതൊരു
കൂടായിരുന്നു.
പക്ഷികള്‍ പാട്ടുകള്‍
പാടിയിരുന്നു
വള്ളികള്‍ നൃത്തം
ചെയ്തിരുന്നു.
നല്ല തണുപ്പായിരുന്നു ,
നല്ല തണലായിരുന്നു.
സ്വപ്നങ്ങള്‍ പൂത്തു
വിരിഞ്ഞിരുന്നു ,
നന്മകളെങ്ങും നിറഞ്ഞിരുന്നു.
മാമരമെല്ലാം മുറിച്ചു മാറ്റുന്നു , കുന്നുകളെല്ലാം
ഇടിച്ചു നീക്കുന്നു .
മണലൂറ്റിയൂറ്റിയെടുത്തു
ജീവന്‍റെ നീരുറവയും വറ്റുന്നു
ചുട്ടു പൊള്ളുന്നൊരു
തീ കാറ്റു വീശുന്നു
വരണ്ട മണ്ണില്‍ നിന്ന്
പച്ചപ്പുകളെല്ലാം
കരിഞ്ഞു പോകുന്നു ,
അപ്പോഴുമൊരു സ്വപ്നം
മായാതെ നില്‍ക്കുന്നു
ഹരിതാഭയായൊരു ഭൂമി .
ജീവന്‍റെ തുടിപ്പുകളണയാതിരിക്കാന്‍ ,
നില നില്‍ക്കണമിനിയും
ഹരിതാഭമായൊരു ഭൂമി .
Subscribe to:
Post Comments (Atom)
No comments:
Post a Comment