എനിക്കിഷ്ടമാണ് ഭൂമിയെ
വരണ്ടു
പോകാതിരിക്കും വരെ .
മഴയെനിക്കിഷ്ടമാണ്
പെയ്തു
തീരാതിരിക്കും വരെ .
കാടെനിക്കിഷ്ടമാണ് ,
കൂടുകള്‍
തകരാതിരിക്കും വരെ .
കനലെനിക്കിഷടമാണ്
പ്രണയം
അണയാതെ ,
എരിഞ്ഞു നില്‍ക്കു വരെ .
നിന്നെയെനിക്കിഷ്ടമാണ്
നീ എന്നെ
മറക്കാതിരിക്കും വരെ .
കടലെനിക്കിഷ്ടമാണ് ,
അലയൊലികള്‍
തീരാതിരിക്കും വരെ .
കാലമെനിക്കിഷ്ടമാണ് ,
ഞാനതില്‍
മുങ്ങി ഇല്ലാതാവും വരെ .
മനുഷ്യരെയെനിക്കിഷ്ടമാണ് ,
സന്ധിയില്ലാതെ
പൊരുതി നില്‍ക്കും വരെ .
ഗോപിനാഥ്കെ
No comments:
Post a Comment