Monday, 2 July 2018

പറയാന്‍ ബാക്കി വെച്ചത് .

തനിച്ച് കടല്‍ക്കരയില്‍
പോയിട്ടുണ്ടോ ?
ചായുന്ന സൂര്യന്‍റെ
സങ്കടം കണ്ടിട്ടുണ്ടോ ?
നൊമ്പരങ്ങള്‍
വിരിയുന്ന പേരില്ലാ
ചിത്രങ്ങളില്‍ സ്വയം
നഷ്ടമായിട്ടുണ്ടോ ?
അപ്പോള്‍ തിരകള്‍
അടുത്തണയും ,
സങ്കടങ്ങളറിയുന്നവര്‍ക്ക്
മാത്രം മനസ്സിലാകുന്ന
ഭാഷയില്‍ മനസ്സു തുറക്കും .
അത് കേട്ടിരിക്കേ
ഇഷ്ടമുള്ളൊരാളോട്
പറയാതെ പോയത് ,
പറയാന്‍ ബാക്കി വെച്ചത്
നാവിന്‍ തുമ്പിലേക്ക്
തിരമാലകള്‍
പോലെ ഇരച്ചു വരും .
പറയുമെന്നു കരുതി
തിരമാലകള്‍
നിശ്ചലമാകും
കേള്‍ക്കാന്‍ കാതു
കൂര്‍പ്പിക്കും ,
നെഞ്ചിലെന്തോ തടയും ,
പറയാനാഞ്ഞ വാക്കുകള്‍
എവിടേയോ
അപ്രത്യക്ഷമാവും ,
എല്ലാം മനസ്സിലായ
പോലെ തിരമാലകള്‍
വീണ്ടും അലയാന്‍ തുടങ്ങും .

No comments:

Post a Comment