Monday, 2 July 2018

ദൈവം .

ദൈവം ഒളിക്കാനൊരിടം തേടി അലഞ്ഞിരുന്നത്രേ .
ഒരല്പം സമാധാനത്തിനായി , ശാന്തതക്കായി ,
പക്ഷേ ലഭിച്ചില്ല .
ഒളിച്ചയിടങ്ങളിലെല്ലാം ,
പരാതിയും പ്രാര്‍ത്ഥനയുമായി മനുഷ്യരെത്തി .
ഭൂമി നല്‍കി , വായു ,
വെള്ളം , വിഭവങ്ങള്‍
മനുഷ്യനാവാന്‍ ചിന്ത നല്‍കി ,
എന്നിട്ടും മനുഷ്യന്‍റെ
പരാതി തീര്‍ന്നില്ല.
സമാധാനം നഷ്ടപ്പെട്ട
ദൈവം ഒരു
തീരുമാനത്തിലെത്തി .
മനുഷ്യനുള്ളില്‍
തന്നെ ഒളിക്കുക .
ഇന്ന് ദൈവം സ്വസ്ഥനാണ് ,
ശാന്തനാണ് .
മനുഷ്യരിപ്പോഴും
അലയുകയാണ് .
ഗോഗര്‍ണത്തില്‍ ,
മക്കയില്‍ ,
ഗാംഗുല്‍ത്താ മലയില്‍ ,
ദൈവത്തെ തേടി .

No comments:

Post a Comment