Monday, 2 July 2018

അധികാരത്തിന്‍െറ ഹുങ്കിന്


അധികാരം .

അതിരുകള്‍ക്കകത്ത്
തളച്ചിടാം ,
ഇരുണ്ട മുറികളില്‍
അടച്ചിടാം .
വേട്ടയാടിപ്പിടിച്ചിടാം ,
കുറ്റം ചാര്‍ത്താന്‍ മാത്രം , വിചാരണയുമായിടാം .
ശിക്ഷ വിധിച്ച്
കഴുമരമേറ്റിടാം ,
കൊല്ലലിന് വേഗത
പോരെങ്കില്‍
കൂട്ടങ്ങളാക്കി
വെടി വെച്ച് കൊന്നിടാം ,ഗ്യാസ്  ചേമ്പറുകൾ തീർത്തിടാം  

ചരിത്രം തിരുത്തിയെഴുതിടാം

നുണകള്‍ വാരി വിതറിടാം ,
കഴിയുമവ ,
അഹങ്കാരത്തിന് 
അധികാരത്തിന്‍റെ ഹുങ്കിന് .
എന്നാല്‍ ചിന്ത ,
വിശപ്പ് ,
സ്വാതന്ത്ര്യം ,
ഇതെല്ലാം
ഏത് കൊടുംകാറ്റും
അതിജീവിച്ചിട്ടുണ്ട് ,
ഏതഗ്നിയിലും
ഉരുകിത്തെളിഞ്ഞിട്ടുണ്ട് .
പടര്‍ന്ന് പടര്‍ന്ന്
പന്തലിക്കുന്ന
അതിനകത്ത്
അധികാരങ്ങള്‍
അരഞ്ഞു പോയിട്ടുണ്ട് .

No comments:

Post a Comment