Monday, 2 July 2018

അപാരത.

സ്ത്രീ ,
ആകാശം പോലെ
സമുദ്രം പോലെ ,
ഒരു കൈക്കുമ്പിള്‍
കോരിയെടുത്ത്
അവളങ്ങനെയാണ് ,
ഇങ്ങനെയാണ്
എന്നൊന്നും
പറയാനാവില്ല .
അതിനുമപ്പുറം
കൊടുങ്കാറ്റും ,
കടലിരമ്പവും ,
കടലാഴവും
നിറഞ്ഞതാണത് ,
അകം തിളച്ചുമറിയുമ്പോഴും
പുറം
ശാന്തമായിരിക്കും .
വാതിലൊന്നു
തുറന്നു തന്നാല്‍ ,
അത്ഭുതങ്ങളുടെയൊരു
ലോകം .
പൂത്ത താഴ് വാരങ്ങള്‍ ,
നിറഞ്ഞൊഴുകും നദികള്‍ , വേനല്‍ക്കാടുകള്‍ ,
മൊട്ടക്കുന്നുകൾ
മരുഭൂമികൾ,
സ്നേഹത്തിന്‍െറ
പൂന്തെന്നല്‍ .

No comments:

Post a Comment