Monday, 2 July 2018

പിരിയുന്ന വഴികള്‍ .

ഒന്നു കാണാന്‍ ,
വല്ലാതെ കൊതിക്കുന്ന
ചില നേരങ്ങളുണ്ട് .
പറയാന്‍ മുട്ടി നില്‍ക്കുന്ന
ഒരുപാട് കാര്യങ്ങള്‍
പതഞ്ഞു പൊങ്ങുന്ന
ചില നിമിഷങ്ങളുണ്ട് .
സ്നേഹത്തിന്‍െറ
രണ്ടറ്റങ്ങളില്‍ പിടഞ്ഞു
പോകുമ്പോഴുള്ള
വിങ്ങലുകളുണ്ട് .
പറഞ്ഞു മനസ്സിലാക്കാന്‍
കഴിയാത്ത അനുഭവങ്ങളുടെ നൊമ്പരങ്ങളുണ്ട് .
അകന്നു പോകുമ്പോള്‍
എന്തിനെന്ന ചോദ്യത്തിന്
ഉത്തരം കിട്ടാത്ത
സ്നേഹത്തിന്‍െറ നനവുണ്ട് .
ഉടല്‍ മറന്നു വെച്ച്
നാം നടന്നവഴികള്‍
രണ്ടായി വഴി പിരിയുന്നുണ്ട് .

No comments:

Post a Comment