Monday, 2 July 2018

ജീവിതം .

രാജ്യത്തിന്‍റെ രണ്ടറ്റങ്ങളുടെ  , അതിരുകളിലേക്ക് നാടുകടത്തപ്പെട്ടവരാണ് നമ്മള്‍ . അകല്‍ച്ചയുടെ ദൂരങ്ങളെ ചിന്തയുടെ വേഗങ്ങള്‍ കൊണ്ട് , നാം തോല്‍പ്പിക്കുമെന്ന് അവരറിഞ്ഞില്ല . നമുക്കിടയിലെ മൗനങ്ങളില്‍ മുളക്കുന്നത് കീഴടങ്ങലിന്‍റെ വിധേയത്വമല്ലെന്നും , ഒന്നിക്കുമെന്ന കരളുറപ്പാണെന്നും അവരറിയുന്നത് , നിന്‍റെ കണ്ണുകളില്‍, നിന്നായിരിക്കണം ഏതഴലിന്‍റെ മുറിവിലും നനയാത്ത നിന്‍റെ കണ്ണുകളില്‍ നോക്കി ഏറെ നേരം ഞാനും ഇരുന്നതല്ലേ ഭയരഹിതമായ നിന്‍റെ കണ്ണുകള്‍ , അതവരെ ഭയപ്പെടുത്തിരിക്കണം . നിന്‍റെ  ജീവനറ്റ ശരീരത്തിലെ ക്രൂരതയുടെ മുറിവാഴങ്ങള്‍ , അവരുടെ ഭയത്തിന്‍റെ അടയാളങ്ങളാവുന്നുണ്ട് . നമ്മള്‍ക്കൊന്നിക്കാന്‍ കഴിയാഞ്ഞതില്‍ , നിന്‍റെ അച്ഛനും ,അമ്മയും സഹോദരങ്ങളും , നാട്ടുകാരും ഹാപ്പിയാണ് . ഇപ്പോള്‍ കൂടെ നീയില്ല. പക്ഷേ , നിന്‍ ഓ ര്‍മ്മകളിലും , എനിക്ക്  ജീവിക്കാനാവും.

No comments:

Post a Comment