Monday, 2 July 2018
പൊരുതണം
ഒരുപാട് ദൂരമിനിയും
നടക്കാനുണ്ട് ,
വഴി ദുര്‍ഘടവുമാണ് .
ഇരുള്‍ മൂടുന്നുണ്ട് ,
കാണാമിടങ്ങളില്‍
അപകടങ്ങള്‍ മാത്രമല്ല ,
ശത്രുക്കളും
പതിയിരിക്കുന്നുണ്ട് .
നുണകളും ,
ആയുധങ്ങളും ,
കൊണ്ടാണ്
കാത്തിരിപ്പ് ,
മുറിച്ചു കടന്നു മുന്നേറണം ,
ഒറ്റക്ക് നേരിടാനാവില്ല ,
കൂട്ടായ്മകളുണ്ടാവണം ,
എത്ര ചെറിയ കൂട്ടായ്മകളും
പ്രസക്തമാണ് .
ആദ്യം സ്വയമറിയണം ,
പിന്നെ പരസ്പരമറിയണം .
ചേര്‍ന്നു നില്‍ക്കണം ,
തുറന്നു പറയണം ,
വിമര്‍ശിക്കണം ,
വിമര്‍ശനങ്ങള്‍
സ്വീകരിക്കണം ,
കൊല്ലനാവരുത് ,
തിരുത്താനാവണം
വിമര്‍ശനം ,
തെറ്റുകള്‍ ചൂണ്ടണം ,
പഠിക്കണം ,പഠിപ്പിക്കണം .
കല്‍പ്പിക്കരുത് .
അഹങ്കരിക്കരുത് ,
തലക്കനമരുത് ,
അധികാരിയാവരുത് .
പൊങ്ങച്ചവുമരുത് .
തന്‍കാര്യം നോക്കരുത് ,
സ്വന്തക്കാര്‍ക്ക്
വഴിവിട്ട് നല്‍കരുത് .
അപരനെ കരുതണം ,
മനുഷ്യരായ്കാണണം ,
അന്ധവിശ്വാസങ്ങളരുത് .
പ്രാര്‍ത്ഥന കൊണ്ട്
പട്ടിണി മാറില്ല.
പട്ടിണി ഒരു
വ്യവസ്ഥയുടെ ഭാഗമാണ് .
ആ വ്യവസ്ഥ തകരണം .
വെറുതേ തകരില്ല ,
തകര്‍ക്കണം .
മുള്‍ വഴികള്‍ താണ്ടണം .
കാലുകളുറക്കണം ,
കരളുമുറക്കണം .
പൊരതണം
വിജയം വരെ ,
അല്ലെങ്കില്‍,
മരണം വരെ .
Subscribe to:
Post Comments (Atom)
No comments:
Post a Comment