ഏകാകികളായിപ്പോകുന്നവരുടെ
ദൈന്യത നിന്‍െറ
കണ്ണുകളില്‍ പാട കെട്ടുന്നുണ്ട് . പെയ്തൊഴിയാന്‍
വിതുമ്പുന്ന ഒരു കാര്‍മേഘം
നിന്നില്‍ കുമിഞ്ഞു കൂടുന്നുണ്ട് . ആരെല്ലാമോ
തുന്നിച്ചേര്‍ത്തു വെച്ച മുഖം
ഊരി വലിച്ചെറിയാന്‍
നീ കുതറുന്നുണ്ട് .
ജീവിക്കാന്‍ പോലും
കഴിയാത്ത രീതിയില്‍
രാജ്യം അന്യമായി
തീര്‍ന്നോ എന്നു
നീ സങ്കടപ്പെടുന്നുണ്ട് .
സ്നേഹത്തെ
കുറിച്ചോര്‍ക്കുമ്പോള്‍
തന്നെ നെഞ്ചിലൊരു
കനല്‍ കൂടെരിയുന്നുണ്ട് .
നിന്നെ മനസ്സിലാകാതെ പോകുന്നവര്‍ക്കിടയില്‍ നീ അന്യയാകുന്നുണ്ട് .
പരിചയങ്ങളിലെ
അപരിചിതത്വം നിന്നെ അത്ഭുതപ്പെടുത്തുന്നുണ്ട് .
വളരെ ദൂരെ നിന്നു
പോലും ഒരിളം നിലവിളിയില്‍
നീ ഞെട്ടി വിറക്കുന്നുണ്ട് .
ഒാര്‍മ്മകളില്‍ ചിതറുന്നത് , കാമകുണ്ഠങ്ങളില്‍
വെന്തെരിഞ്ഞ
ഇളം മേനികളാണ് .
ചീന്തിറിയുന്ന പെണ്ണുടലുകളുടെ
വേദനയില്‍ നീ
സ്വയം മുറിയുന്നുണ്ട് .
എലികള്‍
ഉറക്കത്തില്‍ മാത്രമല്ല
ഉണര്‍വ്വിലും നിന്നെ
കരണ്ടു തിന്നുന്നുണ്ട് .
നിന്‍െറ ഉറക്കം അറ്റു
പോവുന്നുണ്ട് .
പരിചയങ്ങളെല്ലാം
നീ നീയല്ലാതായ പോലെ
നിന്നെ തുറിച്ചു നോക്കുന്നുണ്ട് .
നീ ഒറ്റയാവുന്നുണ്ട്
ഒറ്റയാവുന്നത് ഞാനറിയുന്നുണ്ട് . തിരിച്ചറിവിന്‍െറ
നിമിഷത്തിള്‍ എല്ലാവരും
ഒറ്റപ്പെടുന്നുണ്ട് .
ഏകാകികളുടെ ഒരു ലോകം , വളര്‍ന്നുവരുന്നുണ്ട് .
അവകാശങ്ങളുടെ
ചോര ചിന്തിയ പാതകള്‍
മാറ്റമേതു മില്ലാതെ
നീണ്ടു കിടക്കുന്നുണ്ട് .
നടപ്പാതകള്‍
തെറ്റിപ്പോകുമ്പോള്‍
ദിശാ സൂചകങ്ങളായി
രക്ത സാക്ഷി കുടീരങ്ങള്‍
കാവലായുണ്ട് .
എന്നിട്ടും ഏകാകിയാവും വിധം വഴിത്താരകള്‍
സമാനങ്ങളാണ് .
ഇരുണ്ട വഴികളില്‍
ദിശ തെറ്റുന്നുണ്ട് .
വര്‍ണ്ണങ്ങളാല്‍ കണ്ണഞ്ചുന്നുണ്ട് . സൂചകങ്ങള്‍ തെറ്റായി അടയാളപ്പെടുന്നുണ്ട് .
ഗോപിനാഥ് കെ .
No comments:
Post a Comment