കനലെരിയും
വഴികളില്‍
കത്തുന്ന
കണ്ണുമായ് ഒരു കവിത.
നിലാവിന്‍െറ മുറ്റത്ത്
കൂനിക്കൂടിയൊന്ന് .
കടല്‍ക്കരയില്‍
ചക്രവാളങ്ങള്‍ നോക്കി
ഓര്‍മ്മകളില്‍
തല താഴ്ത്തി മറ്റൊന്ന് .
പ്രണയത്തിന്‍െറ
അലമാലകളില്‍
ഉയര്‍ന്നും താഴ്ന്നും
പിന്നെ തീരേ
കാണാതാവുന്ന ഇനിയൊന്ന് .
വിളിച്ചിട്ടും കേള്‍ക്കാതെ
തിരിഞ്ഞൊന്നു നോക്കാതെ
കാഴ്ചയില്‍ മറയുന്നതും ,
കണ്ഠനാളങ്ങളില്‍
വാള്‍മുനയമരുമ്പോള്‍
ഇടറുന്ന വാക്കുകള്‍
മുറിയാതെ പാടുന്നതും ,
അധികാരം
അഹങ്കാരമായ് വന്നു
പതിയുമ്പോള്‍
പതറാതെ കലമ്പുന്നതും ,
കൊന്നുകളയുമെന്നറിഞ്ഞും
തളരാതെയക്ഷരങ്ങളില്‍
വിരിയുന്നതും കവിത .
ഗോപിനാഥ്കെ
No comments:
Post a Comment