തനിച്ചിരിക്കുമ്പോള്‍ ,
ചിലപ്പോഴൊക്കെ
നീ വന്നെന്നെ
മുട്ടിയിരിക്കാറുണ്ട് .
തുമ്പു വിരല്‍ പതുക്കെ
തൊടാറുണ്ട് .
പിന്‍ കഴുത്തില്‍
ഒരു ചുടു നിശ്വാസം പോലെ.
സൂക്ഷിച്ചു വെച്ച
പ്രിയപ്പെട്ടതെന്തോ
പെട്ടെന്നു കാണാതാവുന്ന
പോലെ പിന്നെ
നീ മഞ്ഞു പോകും.
കടല്‍ക്കരയില്‍
തനിച്ചിരിക്കുമ്പോള്‍
ഒരു കൈ ചുമലില്‍
വന്ന് വീഴും പോലെ ,
കണ്ടു മറന്ന സ്വപ്നങ്ങള്‍
തെളിഞ്ഞു മായും .
നക്ഷത്രങ്ങള്‍ പൂത്തു
നില്‍ക്കുന്ന ആകാശം
താഴേക്കിറങ്ങി വരും .
തിരമാലകളുടെ
പാട്ടുമായി ഒരു കാറ്റു
തഴുകിയൊഴുകും .
ഞാന്‍ മാത്രമായിരിക്കുമ്പോഴും
നീ കൂടിയുള്ള ഒരു
നിമിഷത്തിലേക്ക് രാത്രി
പതുക്കെ കടന്നു വരും.
ഒാര്‍മ്മകളില്‍ മുങ്ങി
രാത്രിയുടെ മാറില്‍
ഒരു ദിനം കൂടി .
Monday, 2 July 2018
തനിച്ചാവുമ്പോള്‍ .
Subscribe to:
Post Comments (Atom)
No comments:
Post a Comment