ഒരുപാട് കൂട്ടുണ്ട് ,
കൂട്ടത്തില്‍ നീയുണ്ട്
വേറിട്ടൊരു കൂട്ടായി .
ചറുപിറെ ചറുപിറെ
കലമ്പിയെപ്പോഴും
കൂട്ടായ് നീയുണ്ട് .
തട്ടത്തിന്‍ തുമ്പിനാല്‍
മുഖം മറച്ചെപ്പോഴും
കണ്ണില്‍ നീയുണ്ട് .
കണ്ണിന്നാഴത്തില്‍
വിരഹത്തിന്‍ ചൂടുണ്ട്
അതു മറച്ചെപ്പോഴും ചിരിയുണ്ട് .
തൂവെള്ള മേഘം പോല്‍
തഴുകിയെത്തും
കലര്‍പ്പില്ലാത്ത
നിന്‍ സ്നേഹമുണ്ട് .
ഏതു ദൂരത്തിലും ,
ഏതു മറയത്തും
തേടി വന്നെത്തും നിന്‍ ചിരിയുണ്ട് .
No comments:
Post a Comment