Monday, 2 July 2018

മാഞ്ഞു പോകുന്നത് .

ഓര്‍മ്മയുടെ
തീരങ്ങളില്‍
ആത്മ ബന്ധങ്ങളുടെ
കടവിലേക്കൊരു
തോണി തുഴയുന്നു .
കടവിലാരെങ്കിലും
കാണുമെന്നൊരു
മോഹം ഉള്ളിലുണ്ടായിരുന്നു . പാറിപ്പറന്നൊരൂഞ്ഞാലില്‍ തൊട്ട പൂമരത്തിന്‍ചില്ലപോലും മാഞ്ഞുപോയിരിക്കുന്നു .

ചെമ്മണ്‍ പാത
ചെന്നെത്തുന്ന
മുറ്റവും പള്ളിക്കൂടവും
മറഞ്ഞിരിക്കുന്നു .
കൂട്ടുകാരൊടൊത്തു
മഴ നനഞ്ഞ പാടവും
പാട വരമ്പും
കാണാതായിരിക്കുന്നു .
നമ്മളൊന്നായ്
ചേര്‍ന്നിരുന്ന
കലാലയ മുറ്റത്തെ
വാകയും ഒാര്‍മ്മയായി .
മഴ നനഞ്ഞു ,
കുടയില്‍ ചേര്‍ന്നു
നടന്ന വഴികളില്‍
ഇരമ്പിയാര്‍ക്കുന്നു
വാഹനങ്ങള്‍.
പുതിയ കാലത്തില്‍
നിന്നു തിരിഞ്ഞു
നടക്കവേ നീയല്ലേ
മുന്നില്‍ നടന്നു പോകുന്നു
ആതിരേ എന്നു വിളിച്ചു
നിന്നെ ഞാന്‍ ,
നീയൊന്നു
നോക്കിക്കടന്നു പോയി ,
നീയും 
മാഞ്ഞു പോയി ,
പിന്നെ നീയും .

No comments:

Post a Comment