അത് നിന്നെക്കുറിച്ചായിരുന്നില്ല .
അത് നീയായിരുന്നില്ല .
എഴുതുമ്പോഴും
മനസ്സില്‍ നീയുണ്ടായിരുന്നില്ല .
വരികളില്‍ നിയെന്നു
തോന്നിയിരിക്കാം
വായനയില്‍ നീയാണെന്നു തെറ്റിദ്ധരിച്ചിരിക്കാം .
പക്ഷേ അത്
നീയായിരുന്നില്ല.
അത് നിനക്കായിരുന്നില്ല.
നിൻെറ പേരില്ല .
നിൻെറ രൂപമില്ല
എന്നിട്ടും നീയിങ്ങനെ
രോഷം കൊള്ളാൻ .
ഒന്നുകൂടിപ്പറയാം
അത് നീയായിരുന്നില്ല .
No comments:
Post a Comment