Monday, 2 July 2018

ബീരാന്‍ക്ക .

പ്രതിഷേധങ്ങളെല്ലാം 
ജീവിതം തന്നെയെന്നുറപ്പിച്ച് രോഷത്തിന്‍റെ
കനലുകളിൽ 
മുദ്രാവാക്യത്തിൻെറ
ഈരടികളില്‍ ചുവടു വെച്ച് മുന്‍പന്തിയില്‍ 
ചുവന്ന കൊടി പിടിച്ചൊരാള്‍, ജീവിതത്തിൻെറ
തിരക്കുകള്‍ 
കടന്നു വരാതിരിക്കാൻ
കാരണമാകാത്തൊരാള്‍ . 
പ്രതിഷേധങ്ങള്‍ അലസവും വിരസവുമെന്ന 
പരിഹാസങ്ങളില്‍ കലരാതെ , പ്രതിഷേധങ്ങള്‍ 
ചടങ്ങുകളാണെന്ന വായ്ത്താരികളിലിടറാതെ , രോഷത്തിൻെറ കനലുകളിലൊരു തരിയാവാന്‍ , 
എപ്പോഴും വന്നെത്തുന്നൊരാള്‍ . 
ദൈവംമനുഷ്യൻെറ
ജീവിത പ്രയാസങ്ങള്‍ക്ക് 
പരിഹാരമല്ലെന്ന് 
അനുഭവം 
കൊണ്ടറിയുന്നൊരാള്‍ 
മതം മനുഷ്യനെ 
മതിലുകളാല്‍ 
വേര്‍തിരിക്കാനല്ലെന്നും
പട്ടിണി വിധിയല്ലെന്നും
ബോധ്യമുള്ളൊരാള്‍ 
അങ്ങനെയൊരാള്‍ 
നമ്മോടൊപ്പമുണ്ടാവണം 
അങ്ങനേയും 
ഒരാളുണ്ടെന്നറിയാന്‍ 
അയാള്‍ക്കൊപ്പം   നമ്മളും ,
ജീവിക്കണം .

നീണ്ട ട്രൗസറിനു 
മുകളില്‍ കുത്തിക്കെട്ടിയ മുണ്ടും  
ഷര്‍ട്ടും , വലിയ കൊമ്പന്‍ മീശയും, പെരുമാറ്റത്തില്‍ സ്നേഹത്തിന്‍റെ കുളിര്‍മ്മയും , കൈയ്യിലൊരു ചുവന്ന കൊടിയുമായി , ബീരാന്‍ക്ക . ഇനിയും നമ്മോടൊത്തു ജീവിക്കണം , മരിക്കാത്ത ഓര്‍മ്മകളില്‍ .

No comments:

Post a Comment