മഴ .
മഴ വന്നെന്നേ നനച്ചൂ
മനതാരിലെന്തോ നിറച്ചൂ
സ്വപ്നങ്ങള്‍ കാറ്റായലഞ്ഞു
എന്നുള്ളില്‍ നീയൊന്നുലഞ്ഞു
ചിതറും മഴ നൂലിന്‍ തുമ്പില്‍
ഉള്ളം കുളിര്‍ന്നു നാം നിന്നു
മരം പെയ്യും മഴത്തുള്ളിക്കൊപ്പം
പൂക്കളായ് പെയ്തു നാം നിന്നു
പെരു മഴയായ് പെയ്ത കാലം
യാത്ര പറയാന്‍ നീ വന്നു നില്‍ക്കെ
മറ്റൊരു മഴക്കാലമായി
നിന്‍ മിഴികളില്‍ മഴ പെയ്തു നിന്നു .
ഗോപിനാഥ് കെ .
No comments:
Post a Comment