Monday, 2 July 2018

ഇത്തിരിനേരം

ഇത്ര മാത്രം നിനക്കിഷ്ടം തോന്നാന്‍ , എന്തുണ്ടത്രമേല്‍ ഇഷ്ടമായി . പൂവെല്ലാം വാടിക്കൊഴിഞ്ഞുണങ്ങുന്ന , വെറുമൊരു മാമരച്ചില്ല മാത്രം . എന്നാലും ,തെന്നലായ് നീ തലോടുമ്പള്‍ പൊട്ടിമുളക്കുന്നു പുതു നാമ്പുകള്‍ . ഇലകള്‍ തളിര്‍ക്കുന്നു , പൂക്കുന്നു ,കായ്ക്കുന്നു ഇളകിയാടുന്നു പൂംഞ്ചില്ലകള്‍ . ഇത്തിരിനേരം ഒന്നിച്ചിരിക്കാന്‍ , ഒന്നും മിണ്ടാതെ നോക്കിയിരിക്കാന്‍ ചില്ലയൊരുക്കി കാത്തിരിക്കുന്നു . പിന്നിട്ട വഴികളില്‍ അല്പം നടന്ന് , ഓര്‍മ്മകളിലൊന്ന് മുങ്ങി നിവര്‍ന്ന് , നനഞ്ഞ ചിറകുമായ് പറന്നകലാന്‍ . ഗോപിനാഥ്കെ

No comments:

Post a Comment