അവര്‍ വിശ്വാസികളല്ല ,
ദൈവഭയമുള്ളവരുമല്ല.
അവര്‍ ദൈവത്തെ
സംരക്ഷക്കുന്നവരാണ് ,
ദൈവത്തിനു പോലും
അവരെ ഒന്നും ചെയ്യാനാവില്ല.
അവരുടെ ലക്ഷ്യം
വിശ്വാസ സംരക്ഷണമല്ല
ആചാര സംരക്ഷണവുമല്ല.
അവര്‍ക്കുള്ളത് രാഷ്ട്രീയ
താല്‍പ്പര്യങ്ങളാണ്
വര്‍ഗ്ഗീയ താല്‍പ്പര്യങ്ങളാണ് ,
ചാതുര്‍ വര്‍ണ്ണ്യ വ്യവസ്ഥയാണ് .
അവര്‍ വെല്ലുവിളിക്കുന്നത്
ഭരണഘടനയെ
സുപ്രീം കോടതിയെ
നീതി ന്യായ വ്യവസ്ഥയെ
അരാജകത്വമാണവരുടെ ലക്ഷ്യം .
അവര്‍ തളച്ചിടുന്നത്
പെണ്ണിനെയാണ്
അവളടിമയാണെന്ന്
അശുദ്ധയാണെന്ന് ,
അവര്‍ക്ക് സംശയമേയില്ല.
അവര്‍ നുണ പറയുന്നു
നുണ പ്രചരിപ്പിക്കുന്നു ,
നുണ കൊണ്ടവര്‍
ഒരു കൊട്ടാരം പണിയുന്നു .
അവര്‍ തെരുവുകള്‍
കയ്യടക്കുന്നു
പാവം മനുഷ്യരെ
തെറ്റിദ്ധരിപ്പിക്കുന്നു
ആചാരങ്ങളും ,
വിശ്വാസങ്ങളും
അവര്‍ നിശ്ചയിക്കുന്നു .
അവര്‍ ഭീഷണിപ്പെടുത്തുന്നു
ഭയപ്പെടുത്തുന്നു
കൊന്നു
കളയുമെന്ന്
ആക്രോശിക്കുന്നു
അവസാനം അവര്‍ നമ്മെ,
കൊന്നു കളയുന്നു .
No comments:
Post a Comment