Saturday, 31 August 2019

അവർ

അയാൾക്കല്പം പ്രായമുണ്ട്
കാണാനും കൊള്ളില്ല ,
എപ്പോഴും എന്തെങ്കിലും
ചോദിച്ചു കൊണ്ടേയിരിക്കും,

അവൾ ചെറുപ്പമാണ്
കാണാനും സുന്ദരി
സംസാരം കുറച്ചു മാത്രം,

അവിചാരിതമായി
അപ്രതീക്ഷിതമായി
അവർ കണ്ടുമുട്ടി

അയാൾ ചോദിച്ച ചോദ്യങ്ങൾ
വലിയൊരു കുന്നായി
കുമിഞ്ഞു കൂടി

അവൾ ചിലതു മാത്രം
തെരഞ്ഞെടുത്ത് ,
അതെ ,ഉം എന്നെല്ലാം
പറഞ്ഞവസാനിപ്പിച്ചു

അവൾക്ക് പ്രയണത്തിനതിരുണ്ട്
അയാൾക്കതിരില്ലാത്തത്ര
പ്രണയമാണ് .

അവളുടെ ഇഷ്ടങ്ങൾക്ക്
വിട്ടു വീഴ്ചയില്ലാത്ത
അകലങ്ങളുണ്ട്
അയാൾക്കാണെങ്കിൽ
ഇഷ്ടമേയുള്ളു .

അകലങ്ങളിലാണെങ്കിലും
അടുത്തു പോയവർ

എന്നോ പിരിഞ്ഞു പോകേണ്ടവർ
അയാളതു പറഞ്ഞതാണ്
ഞാനിതവസാനിപ്പിച്ചെന്ന്
അയാൾക്കതിനായില്ല .

അവളോടും പറഞ്ഞു
ഒഴിവാക്കെന്ന്
അവളും ഒഴിവാക്കിയില്ല ,

അവർ യാത്ര തുടരുന്നു
ചേർത്തു വെക്കുന്ന എന്തോ
ഒന്നവരിലുണ്ടെന്ന്
അയാൾ , വെറുതേ
വിചാരിക്കുന്നു .

No comments:

Post a Comment