നീയെന്നെ ഓര്‍ക്കുന്നു
പോലുമുണ്ടാവില്ല .
എന്‍റെ പ്രണയം
നീ അറിഞ്ഞതായി
ഭാവിച്ചതുമില്ല .
അറിയിക്കാനുള്ള
എല്ലാ ശ്രമങ്ങളും
നിന്‍റെ പരിഹാസങ്ങളില്‍
ചിതറിപ്പോവുകയോ
നീ അവഗണിക്കുകയോ
ചെയ്തു .
സ്വപ്നങ്ങളില്‍
നിന്നോടൊപ്പം
അറ്റമില്ലാ ദൂരം നടന്നു .
ആ കൈകള്‍ ചേര്‍ത്തു
പിടിക്കാന്‍ ഭയമായിരുന്നു,
സ്വപ്നത്തിലും .
നീയുമൊത്ത്
ഒരുപാടുനേരമിരുന്നു,
തൊടാതെ അടുത്തടുത്ത് .
ചേര്‍ന്നിരിക്കുന്നത്
നീ ഇഷ്ടപ്പെട്ടില്ലെങ്കിലോ ?
നിന്നെയൊന്നു
ചേര്‍ത്തു പിടിക്കാനൊരു
തോന്നല്‍ സ്വപ്നത്തില്‍
പോലും വന്നില്ല .
എന്‍റെ നൊമ്പരങ്ങളുമായി
ഞാന്‍ ഐക്യപ്പെട്ടു .
നിന്നില്‍ ഞാനില്ലെന്നും
നീ എന്‍റേതാവില്ലെന്നുും
തിരിച്ചറിഞ്ഞു .
എന്നാലും നിന്നോടുള്ള
പ്രണയം
അതിപ്പോഴും
ഉരുണ്ടു കൂടി
പെയ്യാന്‍ കനത്തു നില്‍ക്കുന്നു .
No comments:
Post a Comment