മരണം അറിഞ്ഞവര്‍ക്ക്
അത് ജീവിതം
നല്‍കുന്നൊരു മറുപടിയാണ് .
പറയാന്‍ അവരില്ലെന്നേയുള്ളൂ .
എല്ലാം അവസാനിച്ചു
പോകുന്നൊരു നിമിഷം .
മരണം അനിവാര്യതയാണ് .
മുന്നോട്ടും പിന്നോട്ടും
വഴികള്‍ അവസാനിക്കുന്നിടം .
ഒരാള്‍ ഓര്‍മ്മയിലേക്ക്
നടന്നു പോകുന്നു .
പിന്നെ അയാള്‍ ,പതുക്കെ
ഓര്‍മ്മയില്‍ നിന്നും
യാത്രയാവുന്നു
ശൂന്യതയിലേക്ക് .
ഗോപിനാഥ് കെ .
No comments:
Post a Comment