ചില തെരഞ്ഞെടുപ്പുകൾ ബുദ്ധിപൂർവമായില്ലെന്ന് തൊട്ടടുത്ത നിമിഷം തന്നെ മനസ്സിലായേക്കും. യുക്തിയെയും ബുദ്ധിയെയും അഭിമാനത്തെത്തന്നെയും പുറംകൈകൊണ്ട് മാറ്റി നിർത്തേണ്ടി വരും. ചില ബന്ധങ്ങൾ, സൗഹൃദങ്ങൾ, വിശ്വാസങ്ങൾ അങ്ങനെയൊക്കെയാണ്. എത്ര മുറിവു പറ്റിയാലും ചോര തുടച്ചെറിഞ്ഞ് മുടന്തി മുടന്തി വീണ്ടും ഒപ്പമെത്താൻ നോക്കും,സകല പരിഹാസച്ചിരികളെയും തളർന്നൊരു മറുചിരിയിൽ താഴ്ത്തും, കളി നിയമങ്ങൾ അറിഞ്ഞാലും വീണ്ടും വീണ്ടും തോല്പിക്കപ്പെടാൻ നിന്നു കൊടുക്കും. അങ്ങനെയൊക്കെയാണ് ചിലർ സ്നേഹിക്കുക . അവർ ആജന്മവിഡ്ഢികളായതുകൊണ്ടല്ല, ഒരിക്കലുമല്ല .
No comments:
Post a Comment